രാഷ്രീയ പാർട്ടി തന്റേതല്ല, അച്ഛന്റേത്: വിജയ്

ചെന്നൈ ; വിജയ് ഫാന്‍സ് അസോസിയേഷന്‍റെ പേരില്‍ ആരംഭിക്കാനൊരുങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി തന്‍റേതല്ല, അച്ഛന്‍റേതെന്ന് വ്യക്തമാക്കി വിജയ്. ‘ഓള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്കം’ എന്ന വിജയ്‍യുടെ ഫാന്‍സ് അസോസിയേഷന്‍റെ പേരിലാണ് പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിജയ്‍യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്തോടെയാണ് വിജയുടെ ഓഫീസിൽ നിന്നും പ്രതികരണം വന്നത്.

മാധ്യമങ്ങളിലൂടെയാണ് വിജയ് പുതിയ പാര്‍ട്ടി രജിസ്ട്രേഷന്‍റെ വിവരം അറിഞ്ഞതെന്നും, പുതിയ പാര്‍ട്ടിക്ക് അദ്ദേഹവുമായി ബന്ധമൊന്നുമില്ലെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് പ്രതികരിച്ചു.അച്ഛൻ ചന്ദ്രശേഖറിന്‍റെ നീക്കം വിജയ് യുടെ അറിവോടെയല്ല. ഫാൻസ് അസോസിയേഷൻ അംഗങ്ങൾ ഇതിനോട് സഹകരിക്കരുതെന്നുമാണ് വിജയുടെ ഓഫീസിൽ നിന്നുമുള്ള പ്രതികരണം.

Top