രാഷ്ട്രീയ കൊലപാതകം ; മുഖ്യമന്ത്രി നടത്തുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോയെന്ന് സുരേഷ്‌ഗോപി

suresh gopi

മുംബൈ: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്‍ജവമില്ലെന്ന് സുരേഷ്‌ഗോപി എംപി.

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോയെന്ന് സംശയിക്കുന്നു. എംപി ഫണ്ട് ചെലവഴിക്കാന്‍ ഇടത്‌വലത് കക്ഷികള്‍ തടസം നില്‍ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ സംയമനം പാലിച്ചാല്‍ കണ്ണൂരില്‍ സംഘര്‍ഷത്തിന് അയവ് വരുമെന്നിരിക്കെ, ഇപ്പോള്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ നാടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കൊലപാതങ്ങള്‍ അവസാനിപ്പിക്കാന്‍ ആദ്യം വേണ്ടത് ആര്‍ജവമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളികള്‍ ഏറെയുള്ള മുംബൈ പന്‍വേലിലെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണത്തിനെത്തിയതായിരുന്നു താരം. കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ രണ്ടുദിവസത്തെ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 24നാണ് തിരഞ്ഞെടുപ്പ്.

Top