political murder-pinaray vijayan’s statement

കണ്ണൂര്‍: കുറ്റാന്വേഷണത്തില്‍ രാഷ്ട്രീയപരമായ ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പൊലീസ് സേനയിലെ പരിശീലനക്രമം പരിഷ്‌കരിക്കും. സേനയില്‍ വ്യക്തികളും സംഘങ്ങളും ചേര്‍ന്ന് വഴിവിട്ട ഒരു നീക്കവും നടത്താന്‍ അനുവദിക്കില്ല. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം പത്തു ശതമാനം ആയി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്ത് സ്വാതന്ത്ര്യവും അച്ചടക്കത്തിന്റെ പരിധിക്കുള്ളില്‍ നിന്നു മാത്രമേ അനുവദിക്കൂകയുള്ളൂ. സമ്മര്‍ദ്ദമില്ലാതെ സ്വാതന്ത്ര്യത്തോടെ പൊലീസിന് പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top