യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ റവന്യൂമന്ത്രിയെ വിമര്‍ശിച്ച് എ. വിജയരാഘവന്‍

തിരുവനന്തപുരം: കാസര്‍ഗോഡ് രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ രംഗത്ത്.

മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നല്‍കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും എന്നാല്‍ മന്ത്രിയെന്ന നിലയില്‍ പോയതില്‍ തെറ്റില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. പ്രാദേശികമായ സംഘര്‍ഷമാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണമായതെന്നും സിപിഎമ്മിന് ഇതില്‍ പങ്കെല്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Top