കണ്ണൂരില്‍ സി.പി.എം നേതാവിന്റെ കൊലപാതകം; പ്രതിപ്പട്ടികയില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍

crime

കണ്ണൂര്‍: സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ പള്ളൂര്‍ നാലുതുറ ബാബുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍. ഒപി രജീഷ്, മസ്‌കാന്‍, രാജേഷ്, മഗ്നീഷ്, കാരിക്കുന്നേല്‍ സുനി, എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.

ബാബു കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിനെയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മാഹിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മും ബി.ജെ.പിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Top