കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമെന്ന് കോടിയേരി

Kodiyeri Balakrishanan

കൊല്ലം: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം പ്രതിഷേധാര്‍ഹമാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കൊലപാതകങ്ങള്‍ പാര്‍ട്ടിയുടെ നയമല്ലെന്നും പാര്‍ട്ടിയുടെ അറിവോടെയല്ല കൊലപാതകം നടപ്പാക്കിയതെന്നും കേസില്‍ പാര്‍ട്ടിക്കാരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വെച്ചു പൊറുപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു. കേസില്‍ പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കില്ല. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാണ്. അതിന് വേണ്ടിയുള്ള പ്രസ്താവനയാണ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായത്, അദ്ദേഹം വ്യക്തമാക്കി.

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയിലായവരെ പുറത്താക്കിയിരിക്കുന്നതെന്നും പ്രതികള്‍ ഏതു മാളത്തില്‍ ചെന്നൊളിച്ചാലും പൊലീസ് അവരെ പിടികൂടുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top