രാഷ്ട്രീയ ഭേദം മറന്ന് ആറ്റുകാല്‍ പൊങ്കാലയ്ക്ക് രാഷ്ട്രീയ പ്രമുഖരും; ദേഹാസ്വാസ്ഥ്യം അനുവപ്പെട്ട് ഒ രാജഗോപല്‍ തലകറങ്ങി വീണു

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് രാഷ്ട്രീയ ഭേദം മറന്ന് നേതാക്കളെല്ലാം ഒരുമിച്ചെത്തുന്നതാണ് പതിവ്. ഇത്തവണയും ആ പതിവ് തെറ്റാതെ മഹോത്സവത്തില്‍ സാക്ഷിയാകാന്‍ രാഷ്ട്രീയ പ്രമുഖരും അണിനിരന്നു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ശശി തരൂര്‍ എംപി അടക്കമുള്ള നിരവധി നേതാക്കള്‍ രാവിലെ തന്നെ എത്തി. പണ്ടാര അടുപ്പില്‍ തീ പകരുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ മന്ത്രിമാരും എംപിമാരും രാഷ്ട്രീയ നേതാക്കളും അടുപ്പിന് സമീപം അണിനിരന്നു.

വെയിലത്ത് നില്‍കുകയായിരുന്നതിനാല്‍ ദേഹാസ്വാസ്ഥ്യം അനുവപ്പെട്ട മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപല്‍ ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം തലകറങ്ങി വീണു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തെ മടക്കിഅയച്ചു. എല്ലാ തയ്യാറെടുപ്പും പൂര്‍ണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. എല്ലാ സൗകര്യങ്ങളും കൃത്യമായി ഒരുക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. സുരക്ഷയൊരുക്കാന്‍ 3500 പൊലീസുകരും മടക്ക യാത്രയ്ക്കായി 500 കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളും ചൂടിന്റെ പശ്ചാത്തലത്തില്‍ ഹീറ്റ് ക്ലിനിക്കുകളും സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. നിവേദ്യം പൂര്‍ത്തിയായാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം ശുചീകരിച്ച് പൂര്‍വ്വസ്ഥിതിയിലാക്കും.

Top