കണ്ണൂര്‍ ചോരക്കളമാകുന്നു . . . മട്ടന്നൂരില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ അക്രമം. മട്ടന്നൂരില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

ബി.ജെ.പി പ്രവര്‍ത്തകരായ സച്ചിന്‍ (26) സുജി (24) വിജിത്ത് (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കാറിലെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്.

പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ, മട്ടന്നൂരില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ ലതീഷ്, ലെനീഷ്, ഷായുഷ്, ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു.

Top