പി.കെ. ശശിക്കെതിരെയുള്ള പരാതി മറച്ചുവെച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: ബൃന്ദാ കാരാട്ട്

ന്യൂഡൽഹി: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെയുള്ള പരാതി മറച്ചുവയ്ക്കുവാൻ ശ്രമം നടന്നുവെന്ന തരത്തിൽ എത്തുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിക്കുന്നതിന് മുൻപ് ഈ വിഷയത്തിൽ സംസ്ഥാനത്ത് നടപടി എടുത്തിരുന്നെന്നും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ മാസം 14ന് ശശിക്കെതിരെ പരാതിക്കാരി വൃന്ദ കാരാട്ടിന് നേരിട്ട് തന്നെ പരാതി അയച്ചിട്ടും പരാതി മൂടിവെക്കാനാണ് വൃന്ദ ശ്രമിച്ചതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

വൃന്ദയ്ക്ക് പരാതി ലഭിച്ച ശേഷം പത്തിലേറെ തവണ അവൈലബിൾ പിബി ചേർന്നെങ്കിലും പിബിക്ക് മുന്നിൽ പരാതി അവതരിപ്പിക്കാൻ വൃന്ദ തയാറായില്ലെന്നും ഇത് വീഴ്ചയും ഗൂഢാലോചനയുമാണെന്നുമാണ് ആരോപണങ്ങൾ എത്തിയത്.

Top