ഫ്രഞ്ച് ഓപ്പണില്‍ ചരിത്രമായി ഇഗ സ്വിയാതെക്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചാമ്പ്യനായി ഇഗ സ്വിയാതെക്. പുതിയ ചരിത്രം കുറിച്ചാണ് പോളണ്ടിന്റെ ഇഗ സ്വിയാതെക് കിരീടം ചൂടിയത്. പോളണ്ടിന്റെ ആദ്യ ഗ്രാന്‍ സിംഗിള്‍സ് ജേതാവാണ് ഇഗ.

അമേരിക്കന്‍ താരം സോഫിയ കെനിനെ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഇഗയുടെ കിരീടധാരണം. സ്‌കോര്‍ 6-4, 6-1.

സീഡില്ലാ താരം ഇത് രണ്ടാം തവണ മാത്രമാണ് ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടുന്നത്. ലാത്വിയന്‍ താരം ജെലേ ഒസ്റ്റാപെന്‍കോ ആണ് ഇഗക്ക് മുമ്പ് 2017ല്‍ സീഡില്ലാതെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടിയത്.

ടൂര്‍ണമെന്റില്‍ ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് ഇഗയുടെ വിജയം. എതിരാളിക്ക് യാതൊരു പഴുതും അനുവദിക്കാതെയാണ് ഒരു മണിക്കൂറും 24 മിനിറ്റും മാത്രം നീണ്ടുനിന്ന കലാശപ്പോരില്‍ ഇഗ കിരീടം ചൂടിയത്. വനിതാ വിഭാഗത്തില്‍ കിരീടം ചൂടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ഇഗ.

Top