Polish Prime Minister Beata Szydlo Injured In Car Crash

വാഴ്സോ: പോളിഷ് പ്രധാനമന്ത്രി ബീറ്റ സിഡ്ലോവിന് കാര്‍ അപകടത്തില്‍ പരിക്ക്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍, തെക്കന്‍ പോളണ്ടിലെ ഓസ്വീസിമില്‍വച്ച് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

ബീറ്റയെ ഉടന്‍തന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വാഴ്സോവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബീറ്റയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഔദ്യോഗിക വിശദീകരണ കുറിപ്പില്‍ അറിയിച്ചു.

എതിരേ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015ലാണ് സിഡ്ലോ പോളണ്ട് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്.

Top