പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കി; 12 കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍

മുംബൈ: പോളിയോ വാക്സിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ നല്‍കിയതിനെ തുടര്‍ന്ന് അഞ്ച് വയസ്സിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും അശ്രദ്ധ കാണിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ദേശീയ പള്‍സ് പോളിയോ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒന്നു മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കുന്നതിനിടെയാണ് സംഭവം നടന്നത്. പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിന് പകരം കുട്ടികള്‍ക്ക് സാനിറ്റൈസര്‍ നല്‍കുകയായിരുന്നുവെന്ന് യവാത്മല്‍ ജില്ലാ പരിഷദ് സി.ഇ.ഒ ശ്രീകൃഷ്ണ പഞ്ചല്‍ പറഞ്ഞു. ഒരു കുട്ടിക്ക് ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഗ്രാമത്തലവന്‍ പരിശോധിക്കുന്നതിനിടെയാണ് പോളിയോ തുള്ളിമരുന്നിന് പകരം സാനിറ്റൈസര്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

 

 

Top