ഓണ്‍ലൈന്‍ തട്ടിപ്പിനും മാല്‍വെയര്‍ ആക്രമണങ്ങള്‍ക്കും ഇരയാകുന്നവര്‍ക്ക് ‘പോളിസി’

സൈബര്‍ ക്രൈമിന് ഇരയാകുന്നവര്‍ക്ക്‌ പോളിസിയുമായി ഇന്‍ഷുറന്‍സ് കമ്പനികള്‍.

എല്ലാ സാഹചര്യങ്ങളിലും സുരക്ഷ ഉറപ്പു നല്‍കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ മാല്‍വെയര്‍ ആക്രമണങ്ങള്‍ക്കും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കു ഇരയാകുന്നവര്‍ക്കും പോളിസിയിലൂടെ സുരക്ഷ ഉറപ്പു നല്‍കുകയാണ്.

സൈബര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള ഭീഷണിപ്പെടുത്തല്‍, പണത്തിനുവേണ്ടി മറ്റുള്ളവരുടെ വ്യക്തഗത വിവരങ്ങള്‍ മോഷ്ടിക്കല്‍, ഓണ്‍ലൈന്‍ തട്ടിപ്പ് തുടങ്ങിയവയ്‌ക്കെല്ലാം സംരക്ഷണം ലഭിക്കും.

തട്ടിപ്പിനിരയാകുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ഇരയാകുന്ന വ്യക്തികള്‍ക്കു ഇന്‍ഷുറന്‍സ് അനുവദിച്ചിട്ടുണ്ടായില്ല.

ഇന്റര്‍നെറ്റ്, ഇ-കൊമേഴ്‌സ് തുടങ്ങിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വ്യക്തികള്‍ക്ക് ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ആണ് പുതിയ പോളിസി ഒരുക്കിയിരിക്കുന്നത്.

ഒരു ലക്ഷം രൂപയ്ക്കു മുതല്‍ ഒരു കോടി രൂപയ്ക്കുവരെ പരിരക്ഷ ഉറപ്പ്‌ നല്‍കുന്നു. പ്രീമിയം സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അറിയിച്ചിട്ടില്ല.

വ്യക്തികള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയത്തിനനുസരിച്ച് പ്രീമിയത്തില്‍ വ്യത്യാസമുണ്ടാകുമെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ തപന്‍ സിങ്ഘല്‍ പറഞ്ഞു.

Top