വാഹന പരിശോധന; ബൈക്ക് യാത്രികനെ ലാത്തി കൊണ്ടെറിഞ്ഞ് വീഴ്ത്തി പൊലീസുകാര്‍

police attack

കൊല്ലം: ഹെല്‍മെറ്റില്ലാതെ വന്ന ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു. കൊല്ലം കടയ്ക്കലിലാണ് സംഭവം. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച്, യുവാവിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പരിക്കേറ്റ കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു പൊലീസിന്റെ അതിക്രമം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയാണ്.

സംഭവത്തില്‍ കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ചന്ദ്ര മോഹന് സസ്‌പെന്‍ഷനും വാഹന പരിശോധസംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റവും നല്‍കി. സംഭവത്തില്‍ ശക്തമായ നടപടിയെടുത്തെന്ന് റൂറല്‍ എസ്.പി വ്യക്തമാക്കി.

Top