തിരുവനന്തപുരത്ത് പൊലീസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷിബുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. കുറച്ച് ദിവസമായി മെഡിക്കല്‍ ലീവിലായിരുന്നു ഷിബു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

 

Top