ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞ പൊലീസുകാരന് സസ്‌പെന്‍ഷന്‍

ചെന്നൈ: വിദ്വേഷ പ്രസ്താവനയില്‍ നടപടിയെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍. ക്രിസ്ത്യാനികളോടും മുസ്ലിംകളോടും പാക്കിസ്താനിലേക്ക് പോകാന്‍ പറഞ്ഞ പൊലീസുകാരനെ സസ്‌പെന്‍ഷന്‍ ചെയ്യുകയായിരുന്നു. ചെന്നൈയിലെ ഇന്‍സ്പെക്ടര്‍ പി രാജേന്ദ്രനെതിരെയാണ് നടപടി. ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിദ്വേഷ സന്ദേശം അയച്ചത്.

ക്രിസ്ത്യാനികളും മുസ്ലിങ്ങളും പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു വാട്‌സ്അപ്പിലൂടെയുള്ള സന്ദേശം. കൂടാതെ രാമരാജ്യം എന്ന് അംഗീകരിക്കാത്തവര്‍ ഇന്ത്യ വിടണമെന്നും ശബ്ദസന്ദേശത്തിലുണ്ടായിരുന്നു. ഈ ശബ്ദരേഖ വ്യപകമായി പ്രചരിക്കുകയായിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്. ഇയാളെ പദവിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയായിരുന്നു.

Top