ജമ്മുകാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരന് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തീവ്രവാദികളുടെ വെടിയേറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരന് പരുക്ക്.

വ്യാഴാഴ്ചയാണ് പൊലീസുകാരൻ തീവ്രവാദികളുടെ വെടിയേറ്റത്.

ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിനു സമീപം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഓഫീസർ രൺബീർ സിങ്ങിനാണ് വെടിയേറ്റത്.

രൺബീർ സിങ്ങിന് വയറ്റിലാണ് വെടിയേറ്റത്.

ഓഫീസർ ഇപ്പോൾ ചികിത്സയിലാണെന്നും, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

Top