Policeman Killed, 2 Injured In Terrorist Attack In Jammu And Kashmir’s Shopia

പുല്‍വാമ: തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പൊലീസ് കാവല്‍പ്പുരയ്ക്കുനേരെ ഭീകരരുടെ വെടിവയ്പ്പ്. വെടിവെപ്പില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു.

മറ്റൊരു പൊലീസുകാരനും ഗ്രാമവാസിക്കും പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്

പൊലീസ് തിരിച്ചുവെടിവെച്ചതോടെ ഭീകരര്‍ കടന്നുകളഞ്ഞു. കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദാണ് മരിച്ചത്. കോണ്‍സ്റ്റബിള്‍ സഹൂര്‍ അഹമ്മദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണം നടന്ന സ്ഥലം പൊലീസ് കാവലിലാണ്. ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Top