ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ രക്ഷിച്ച പൊലീസുകാരന് ധീരതക്കുള്ള പുരസ്‌കാരം

ഛത്തീസ്ഗഡ്: ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന് ആദരം. പൊലീസുകാരനായ ഗഗന്‍ദീപ് സിംങിനാണ് ഉത്തരാഖണ്ഡ് പൊലീസ് സേനയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ മാര്‍ച്ച് 22 ന് പുറത്ത് വന്നിരുന്നു. ഉത്തരാഖണ്ഡിലെ ഗിരിജാ ദേവി ക്ഷേത്ര പരിസരത്ത് വെച്ച് സുഹൃത്തായ ഹിന്ദു പെണ്‍കുട്ടിയുമായി സംസാരിച്ച് കൊണ്ടിരുന്നപ്പോഴാണ് ഒരുകൂട്ടം ആളുകള്‍ യുവാവിനെ മര്‍ദ്ദിച്ചത്. ഇതറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ ഗഗന്‍ദീപ് ആള്‍ക്കൂട്ട അക്രമത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കുകയായിരുന്നു.

ബജ്‌റംഗ്ദളിന്റെയും ഹിന്ദുപരിക്ഷത്തിന്റെയും പ്രവര്‍ത്തകരാണ് യുവാവിനെ മര്‍ദ്ദിച്ചത്. ആക്രമത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു അടക്കം നിരവധി പേരാണ് പൊലീസുകാരനെ അഭിനന്ദിച്ചത്.

Top