കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന പൊലീസുകാരന്‍ മരിച്ചു

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസുകാരന്‍ മരിച്ചു. ഇടുക്കി സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ അജിതന്‍(55) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് രോഗം ബാധിച്ച് ഒരു പൊലീസുകാരന്‍ മരിക്കുന്നത്.

സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐയായിരുന്നു അജിതന്‍. ഹൃദ്രോഗി കൂടിയായ അജിതന് ഭാര്യയില്‍ നിന്നാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഭാര്യ ചെറുതോണിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരിയാണ്. ഇവര്‍ക്ക് കൊവിഡ് ബാധിച്ചത് ചെറുതോണി കോളനിയിലുള്ള സ്ത്രീയില്‍ നിന്നാണ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അജിതന്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Top