കാല് മാറി ശസ്ത്രക്രിയ: പൊലീസ് മെഡിക്കൽ ബോർഡ് രൂപീകരിക്കും

കോഴിക്കോട്: നാഷണൽ ആശുപത്രിയിലെ കാലു മാറി ശസ്ത്രക്രിയയിൽ വിശദമായ അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്. ഇതു സംബന്ധിച്ച ശുപാർശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അസിസ്റ്റന്റ് കമ്മീഷണർ നൽകി. വീഴ്ച മറയ്ക്കാൻ ചികിത്സ രേഖകളിൽ മാനേജ്മെൻറ് തിരിമറി നടത്തിയെന്ന കുടുംബത്തിൻറെ പരാതി അന്വേഷിക്കാൻ ഫൊറൻസിക് പരിശോധനയും നടത്തും.

പ്രാഥമിക അന്വേഷണത്തിൽ തന്നെ ചികിത്സാ പിഴവ് വ്യക്തമായതോടെ പൊലീസ് ഡോക്ടറെ പ്രതി ചേർത്ത് കേസെടുത്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിനാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനമായത്. ഒരു വർഷക്കാലം ഡോ പി ബെഹിർഷാനാണ് സജ്നയുടെ പരിക്കേറ്റ ഇടത് കാല് ചികിത്സിച്ചത്. പിന്നെ എന്ത് അടിസ്ഥാനത്തിൽ, ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് വലത് കാലിന് ശസ്ത്രക്രിയ നടത്താൻ തീരുമാനമെടുത്തുവെന്നതാണ് പ്രധാനമായും മെഡിക്കൽ ബോർഡ് പരിശോധിക്കുക.

Top