police will provide protection to replace bars to other destinations

തിരുവനന്തപുരം: ദേശീയപാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലേക്ക് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കും.

ബിവറേജസ് കോര്‍പ്പറേഷന്റെ എല്ലാ ഔട്‌ലറ്റുകള്‍ക്കും പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തും. ഇതു സംബന്ധിച്ച് ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന് കത്ത് നല്‍കിയിരുന്നു. ഇ കത്ത് മന്ത്രി ഡിജിപിക്ക് കൈമാറി.

കത്തിന്റെ അടിസ്ഥാനത്തിലാണ് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഡിജിപി തീരുമാനമെടുത്തത്. ജനവാസകേന്ദ്രങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചത്.

Top