ബിനോയി കോടിയേരിക്കെതിരേ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയില്‍ ബിനോയി കോടിയേരിക്കെതിരേ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. യുവതി പരാതിക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ പൊലീസ് പരിശോധിച്ചു. രേഖകള്‍ വ്യാജമല്ലെന്നാണ് കണ്ടെത്തല്‍.

ബിനോയി കോടിയേരിക്കെതിരെ തെളിവുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് പൂര്‍ത്തിയായത്.

ബാങ്ക് രേഖകളിലും ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വ്യക്തമാണ്. മൊബൈല്‍ രേഖകളുടെ പരിശോധനയും യുവതിയുടെ വാദങ്ങളെ ശരിവയ്ക്കുന്നതാണ്. ബിനോയ് കോടിയേരിക്കെതിരായ കുറ്റപത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചാല്‍ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

ഡിഎന്‍എ പരിശോധനാ ഫലം നേരിട്ട് ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Top