ബി.ജെ.പി നേതാവ് വി.വി.രാജേഷിനോട് തിരിച്ചുപോകാന്‍ പൊലീസ് ആവശ്യപ്പെടും

പമ്പ: സന്നിധാനത്ത് തങ്ങുന്ന ബി.ജെ.പി നേതാക്കളെ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം. വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്തു നീക്കും. രണ്ടു ദിവസമായി സന്നിധാനത്തു തങ്ങുന്ന ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി വി.വി.രാജേഷിനോട് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടേക്കും.

പ്രതിഷേധക്കാര്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കടക്കാതിരിക്കാന്‍ മൂന്നിടവും പൊലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ഇരുമുടിക്കെട്ടില്ലാതെ കാണുന്നവരെ തിരിച്ചയയ്ക്കും.

തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചും, ദര്‍ശനം നടത്തിയവരെ സന്നിധാനത്തും പമ്പയിലും തങ്ങാതെ ഒഴിപ്പിച്ചുമുള്ള നടപടി തുടരുകയാണ്.

Top