യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം, താക്കീതുമായി പൊലീസ്

ആലപ്പുഴ വലിയഴിക്കൽ പാലത്തിൽ യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. 12 മീറ്റർ ഉയരവും 110 മീറ്റർ നീളവുമുള്ള ആർച്ച് സ്പാനിലൂടെ നടന്ന് കയറിയാണ് യുവാക്കളുടെ സാഹസികത. ഇതിനു പിന്നാലെ പാലത്തിൽ കയറുന്ന ദൃശ്യങ്ങൾ യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. രണ്ട് പേരാണ് ദൃശ്യങ്ങളിലുള്ളത്. മറ്റ് രണ്ട് പേര്‍ മൊബൈലിൽ ദൃശ്യങ്ങൾ പക‍ത്തുന്നതും വൈറലായ വീഡിയോയിൽ കാണാം. വീഡിയോ വൈറലായതിനു പിന്നാലെ നിർദേശവുമായി പൊലീസെത്തി. നേരത്തെയും പാലത്തിന് മുകളിൽ സമാനമായ രീതിയിൽ യുവാക്കളുടെ അഭ്യാസപ്രകടനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബൈക്കിൽ അഭ്യാസങ്ങൾ നടത്തിയ യുവാക്കൾക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്ത സാഹചര്യവുമുണ്ട്. ഇനി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കൂടുതൽ നടപടികൾക്ക് ഒരുങ്ങുമെന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Top