കള്ളനോട്ടുകളുമായി രണ്ട് പേരെ ഡല്‍ഹി പൊലീസ് പിടികൂടി

arrest

ന്യൂഡല്‍ഹി: 1.23 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ ഡല്‍ഹി പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ മനീഷ്, അന്‍സാരി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇവരില്‍ നിന്ന് അച്ചടിയന്ത്രവും, നോട്ട് അച്ചടിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറുകളും തുടങ്ങി നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ ഡല്‍ഹിയിലെ ഹരിനഗറില്‍ വീട് വാടകയ്‌ക്കെടുത്ത് കഴിഞ്ഞ ഒരു മാസമായി കള്ളനോട്ടുകള്‍ അച്ചടിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Top