യുഎസില്‍ വീണ്ടും വെടിവെയ്പ്പ്; അക്രമി ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു, 16 പേര്‍ക്ക് പരിക്ക്

ഒഹിയോ: യുഎസില്‍ വീണ്ടും വെടിവെയ്പ്പ്. ഒഹിയോയിലെ ഡേറ്റണ്‍ ബാറിലുണ്ടായ വെടിവെയ്പ്പില്‍ അക്രമി ഉള്‍പ്പെടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയ്ക്കായിരുന്നു സംഭവം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് പ്രതികരിക്കാനും അക്രമിയെ വകവരുത്താനും കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച ടെക്‌സാസിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ യുവാവ് നടത്തിയ വെടിവയ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിരുന്നു.

Top