കനത്ത പോലീസ് സുരക്ഷയില്‍ യൂണിവേഴ്സിറ്റി കോളേജ് തുറന്നു

തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് തുറന്നു. പത്ത് ദിവസത്തിനുശേഷമാണ് കോളേജ് തുറന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു.

അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത പോലീസ് കാവലിലാണ് കോളേജ് തുറക്കുക. അക്രമ രാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്ര അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളേജ് അധികൃതരും ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് പത്ത് ദിവസത്തിനു ശേഷം യൂണിവേഴ്സിറ്റി കോളേജ് തുറക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ നേതാക്കള്‍ സഹപാഠിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിട്ടത്. ശേഷം വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Top