തുഷാറിനെതിരെയുള്ള വണ്ടിച്ചെക്ക് കേസ്; പരാതിക്കാരന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി

തൃശൂര്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള വണ്ടിച്ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കൊടുങ്ങല്ലൂരിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.

മതിലകം പൊലീസ് രാവിലെയാണ് നാസില്‍ അബ്ദുള്ളയുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചത്. അര മണിക്കൂറോളം പൊലീസ് ഈ വീട്ടില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.

നാസില്‍ അബ്ദുള്ള എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചെന്നാണ് സൂചന. ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്.

കേസിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി വെള്ളാപ്പള്ളി നടേശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയും പറഞ്ഞിരുന്നു.

Top