മണിപ്പൂരില്‍ നാല് ഭീകരരെ പിടികൂടിയതായി പൊലീസ്; വിശദമായ അന്വേഷണം ആരംഭിച്ചു

arrest

ഇംഫാല്‍: മണിപ്പൂരില്‍ നാല് ഭീകരരെ പൊലീസ് പിടികൂടി. നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ അംഗങ്ങളാണ് പിടിയിലായിരിക്കുന്നത്. ഇവരെ പിടികൂടിയ വിവരം ബുധനാഴ്ച പത്രക്കുറിപ്പിലൂടെയാണ് പൊലീസ് അറിയിച്ചത്.

തൂബാല്‍ ജില്ലയിലെ ഹിറോക്കില്‍ നിന്നുമാണ് ഒരാളെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി പൊലീസ് ഖുറായി മേഖലയില്‍ നടത്തിയ തെരച്ചിലാണ് മറ്റു മൂന്ന് പേരെ പിടികൂടിയത്. മൂന്ന് തോക്കുകളും തിരകളും ചൈനീസ് നിര്‍മ്മിത ഗ്രനേഡുകളും മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Top