ഇതാണ് ഹൈടെക് പൊലീസ് , ന്യൂ ഇയർ ആഘോഷത്തിന് ന്യൂമോഡൽ സുരക്ഷ !

banglore-police

ബെംഗളൂരു: പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ബംഗളൂരില്‍ സുരക്ഷ കര്‍ശനമാക്കുന്നു. എല്ലാ കവലകളിലും കൂടുതല്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുകയും എല്ലാ മുക്കിലും മൂലയിലും സിസിടിവി കാമറകളും സ്ഥാപിക്കുകയും, കേടായവ തകരാറുകള്‍ നീക്കി പുതിയവ സ്ഥാപിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തിന്റെ തലേ ദിവസത്തെ ആഘോഷ സമയത്ത് എംജി റോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ വര്‍ഷം മുന്‍കൂട്ടി സുരക്ഷ ഉറപ്പാക്കുന്നത്. എപ്പോഴും വിജിലന്റ് ആയിരിക്കാന്‍ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

എംജി റോഡ് ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ് റോഡ്, പബ്ബുകള്‍ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ സ്ട്രീറ്റ് ലൈറ്റുകളും, പ്രത്യേക സുരക്ഷ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാച്ച് ടവറുകളും, സിസിടിവികളും, ഡ്രോണുകളും നിരീക്ഷണത്തിനായി ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച തന്നെ എല്ലാം സജ്ജമാക്കുമെന്നും, ഞായറാഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നും പൊലീസ് കമ്മീഷണര്‍ ടി. സുനില്‍ കുമാര്‍ അറിയിച്ചു.

വാഹന പരിശോധന കര്‍ശനമാക്കാനും, മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കാനും അറസ്റ്റു ചെയ്യാനും കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

പ്രത്യേകിച്ച് രാത്രി 9 മണിക്ക് ശേഷം കടന്നു പോകുന്ന എല്ലാ വാഹനങ്ങളിലും പരിശോധന ശക്തമാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top