ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; ജോര്‍ജ്ജ് ആലഞ്ചേരിയുടെ മൊഴി എടുക്കുന്നു

george-allenchery

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ പൊലീസ് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി എടുക്കുന്നു.

കൊച്ചിയിലെ സഭാ ആസ്ഥാനത്ത് എത്തിയാണ് മൊഴി എടുക്കുക. പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ തന്റെ പരാതിയ്‌ക്കെതിരെ നടപടി ഉണ്ടായില്ലെന്നും കന്യാസ്ത്രീയുടെ പറഞ്ഞിരുന്നു. തുടര്‍ന്ന് മൊഴി എടുക്കാന്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കര്‍ദിനാളിന് കത്തു നല്‍കിയിരുന്നു. കര്‍ദിനാള്‍ അറിയിച്ചത് അനുസരിച്ചായിരുന്നു സംഘം ഇന്ന് മൊഴി എടുക്കുന്നത്.

Top