ഉദയഭാനു ഒളിവിലെന്ന് പൊലീസ്; അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പൊലീസിന്റെ നോട്ടീസ്

കൊച്ചി : ചാലക്കുടി രാജീവ് വധക്കേസ് പ്രതി അഡ്വ.സി.പി ഉദയഭാനു ഒളിവിലെന്ന് പൊലീസ്.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് പൊലീസ് വീട്ടിലെത്തി നോട്ടീസ് കൊടുത്തിരുന്നു. ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കേസില്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാം എന്ന വാദം അംഗീകരിച്ചില്ല. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാം. നിയമം എല്ലാവര്‍ക്കും ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കസ്റ്റഡി തടഞ്ഞ ജസ്റ്റിസ് ഉബൈദിന്റെ ഉത്തരവ് തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഏത് ഉന്നതനും മുകളിലാണ് നീതിപീഠമെന്നും കേസ് അന്വേഷണം മുന്നോട്ട് നീങ്ങാന്‍ ഉദയഭാനുവിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Top