പുഴയില്‍ ചാടിയ മൂന്നംഗ കുടുംബത്തെ കാണാതായി; തിരച്ചില്‍ പുരോഗമിക്കുന്നു

മൂന്നാര്‍: മൂന്നാറില്‍ പുഴയില്‍ ചാടിയ മൂന്നംഗ കുടുംബത്തെ കാണാതായി. മൂന്നാര്‍ കെഡിഎച്ച്പി പെരിയവല എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വിഷ്ണു(30), ഭാര്യ ജീവ(26), ആറുമാസം പ്രായമായ ഇവരുടെ കുട്ടി എന്നിവരെയാണ് കാണാതായിരിക്കുന്നത്.

ശനിയാഴ്ച രാവിലെയായിരുന്നു കുടുബം പുഴയില്‍ ചാടിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരിക്കും ഇവര്‍ പുഴയില്‍ ചാടിയതെന്നാണ് സൂചന. കുഞ്ഞിനോടൊപ്പം പുഴയില്‍ ചാടിയ ഭാര്യയെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണു ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. അഗ്‌നിശമനസേനയും പൊലീസും തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍ ശക്തമായ ഒഴുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്.

Top