കല്ലുപ്പാറയില്‍ പതിമൂന്നുകാരിയുടെ ആത്മഹത്യയ്ക്കു പിന്നിലും ഗെയിമെന്ന് സംശയം

പത്തനംതിട്ട: പത്തനംതിട്ട കല്ലുപ്പാറയില്‍ 13 കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത. കല്ലുപ്പാറയിലെ ആത്മഹത്യ ബ്ലുവെയില്‍ മരണം പോലെയുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ നോട്ടുബുക്കില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും ഈ സംശയം സാധൂകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

മരിച്ച വിദ്യാര്‍ത്ഥി ഗെയിമിലൂടെ കാര്‍ സമ്മാനമായി കിട്ടും എന്ന വിവരം അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നുവെന്നും വ്യക്തമാണ്. വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് സൈബര്‍ വിഭാഗത്തെക്കൊണ്ട് ശാസ്ത്രീയമായി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന ആവശ്യമുന്നയിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Top