ഓസ്‌ട്രേലിയയില്‍ സ്‌ട്രോബറിക്കുള്ളില്‍ തയ്യല്‍ സൂചി കണ്ടെത്തി; അമ്പതുകാരി പിടിയില്‍

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ സ്‌ട്രോബറിക്കുള്ളില്‍ തയ്യല്‍ സൂചി കണ്ടെത്തിയതിനെ തുടര്‍ന്ന് അമ്പതുകാരിയെ പൊലീസ് പിടികൂടി.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കപ്പെട്ട പഴങ്ങളില്‍ നിന്നാണ് സൂചി കണ്ടെത്തിയത്. ക്വീന്‍സ്‌ലാന്‍ഡ് സ്വദേശിനിയാണ് പിടിയിലായിരിക്കുന്നത്. പഴങ്ങള്‍ക്കുള്ളില്‍ നിന്ന് സൂചിയും പിന്നുകളും കണ്ടെത്തിയെന്ന് പറഞ്ഞ് നൂറിലധികം റിപ്പോര്‍ട്ടുകളാണ് അടുത്ത നാളുകളില്‍ പൊലീസിന് ലഭിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിരുന്നു. പിടിയിലായിരിക്കുന്ന സ്ത്രീയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. സൂചി കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ക്വീന്‍സ്‌ലാന്‍ഡില്‍ സര്‍ക്കാര്‍ ഇടപെട്ട് സ്‌ട്രോബറി വില്‍പ്പന നിര്‍ത്തിവച്ചിരുന്നു.

Top