തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായി മോഷണം. . .

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിലെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായി മോഷണം. സാധനങ്ങള്‍ക്കൊപ്പം സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും മോഷ്ടിച്ചു.

അഞ്ച് വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്. പണം, ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍, സോപ്പ്, സിഗററ്റ് തുടങ്ങിയവയാണ് മോഷ്ടിച്ചത്. മോഷ്ടാക്കളെ പിടികൂടുവാന്‍ സ്ഥാപിച്ചിരുന്ന സിസിടിവികള്‍ തട്ടിയെടുത്ത മോഷ്ടാക്കള്‍ ഹാര്‍ഡ് ഡിസ്‌ക്കും കൊണ്ടു പോയി.

വാതിലും ഗ്രില്ലും തകര്‍ത്തു കൊണ്ടാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. രണ്ട് ദിവസം മുമ്പ് അഞ്ച് കടകളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

Top