പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതലുകള്‍ മോഷണം പോയി…

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ കവര്‍ച്ച. വിവിധ കേസുകളില്‍ തൊണ്ടിമുതലുകളായി സൂക്ഷിക്കപ്പെട്ടിരുന്ന വസ്തുക്കളാണ് മോഷണം പോയത്.

സ്റ്റോര്‍ മുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. രണ്ട് ഗ്യാസ് സിലിണ്ടറുകള്‍, വലുതും ചെറുതുമായ 90 ബാറ്ററികള്‍, പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, നാല് ഹൈ ഡെഫിനിഷന്‍ സിസിടിവി ക്യാമറകള്‍, ഒരു ‘ജുഗാഡ്’ വാഹനം, സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ഹ്യുണ്ടായ് ആക്സന്റ്, ഹോണ്ട സിറ്റി കാറുകളുടെ വിവിധ ഭാഗങ്ങള്‍ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. രണ്ടു സ്ത്രീകളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേഷന്‍ പരിസരത്ത് ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ വരുന്നതും പോകുന്നതുമായ ആളുകളെ കുറിച്ച് കൃത്യമായ കണക്കെടുക്കാന്‍ കാലതാമസം നേരിടുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

Top