സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവ് കേന്ദ്രം നടപ്പാക്കിയില്ല; കാരണം തിരക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതി. ഉത്തരവ് ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും അത് നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മൂന്ന് ആഴ്ച്ചയ്ക്കകം കേന്ദ്രം എന്ത് നടപടിയെടുത്തു എന്ന് വിശദീകരിച്ചുള്ള സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.

ഒരു മാസത്തിനുള്ളില്‍ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കുന്നതിനായി പണം നീക്കിവെക്കണം. പിന്നീട് നാല് മാസത്തിനുള്ളില്‍ സിസിടിവികള്‍ സ്ഥാപിക്കണം. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതിനായി ഡിസംബര്‍ 31 വരെ സമയം നല്‍കി. കസ്റ്റഡി പീഡനം തടയുന്നതിന്റെ ഭാഗമായാണ് സിസിടിവി സ്ഥാപിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി ഇറക്കിയത്.

Top