നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകനായി ലുക്ക്ഔട്ട് നോട്ടീസ്

bomb attack

തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ മുഖ്യപ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിടച്ചു. ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെതിരെയാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടിവിച്ചത്.

കേസുമായി ബന്ധപ്പെട്ട് നാല്‍പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യപ്രതിയായ പ്രവീണിനെകുറിച്ചു ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബോംബ് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതി രക്ഷപ്പെടുകയായിരുന്നു.

Top