‘ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ നീ’ ; ശ്രീജിത്തിനായി സംഗീതമൊരുക്കി ഗോപി സുന്ദര്‍

gopi-sundar

പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരം രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് യുവാവിന് പിന്തുണയുമായി എത്തിയത്.

ഇപ്പോള്‍ ഇതാ സമരത്തിന് പിന്തുണയുമായി സംഗീത ലോകവും എത്തിയിരിക്കുകയാണ്. ശ്രീജിത്തിനായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായകരായ സിതാര കൃഷ്ണകുമാര്‍, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ എന്നിര്‍ ചേര്‍ന്നു പാടിയ ‘കൂടപ്പിറപ്പിന്റെ ഓര്‍മ്മതന്‍ തീയില്‍’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ തന്നെയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ നീ’ എന്നു ശ്രീജിത്തിനെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ പാട്ടിലൂടെ സംഗീത ലോകം. സഹോദരന്‍ ശ്രീജീവിന്റെ മരണത്തില്‍ നീതി തേടി ശ്രീജിത്ത് നടത്തുന്ന സമരം ഇന്ന് 769ാം ദിവസത്തിലാണ് എത്തി നില്‍ക്കുന്നത്.

Top