വിഷപ്പാമ്പിനെ കഴുത്തില്‍ ചുറ്റി പോലീസിന്റെ ചോദ്യം ചെയ്യല്‍; വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ജക്കാര്‍ത്ത: മൊബൈല്‍ മോഷണത്തിന് പിടിയിലായ പ്രതിയുടെ കഴുത്തില്‍ വിഷപ്പാമ്പിനെ ചുറ്റി പൊലീസ്‌ ചോദ്യം ചെയുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് സംഭവം.

കൈ പിറകില്‍ കെട്ടിയ നിലയിലാണ് യുവാവ് ഇരിക്കുന്നത്. ഇടയ്ക്ക് ഉദ്യോഗസ്ഥന്‍ പാമ്പിനെ യുവാവിന്റെ മുഖത്തേക്ക് ഇടുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ പുറത്തുവന്നതോടെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Top