കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍

arrest

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍. ചവറ അറയ്ക്കല്‍ സ്വദേശി ഷാജി ജമാലിനെയാണ് (33) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. വീടിന്റെ മേല്‍ക്കൂര പൊളിച്ചാണ് ഇയാള്‍ പെണ്‍ക്കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പതിനഞ്ചുകാരിയായ പെണ്‍ക്കുട്ടിയുടെ മാതാപിതാക്കള്‍ പുലര്‍ച്ചെ നാലിന് ജോലിക്ക് പോയ സമയം നോക്കിയാണ് പ്രതി വീടിനുള്ളില്‍ കടന്നത്. നല്ല ഉറക്കത്തിലായിരുന്ന പെണ്‍കുട്ടിയുടെ വസ്ത്രം ഇയാള്‍ ബ്‌ളേഡ് ഉപയോഗിച്ച് കീറാന്‍ ശ്രമിച്ചു.

എന്നാല്‍, പെണ്‍കുട്ടി ഉണര്‍ന്ന് ബഹളം വെച്ചപ്പോള്‍ പ്രതി കതക് തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബോട്ട് തൊഴിലാളിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.

Top