രേഖകളില്ലാതെ കൊണ്ടുപോയ 2.58 കോടി രൂപ പൊലീസ് പിടികൂടി

മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന  രണ്ട് കോടി 58 ലക്ഷം രൂപ പൊലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലി മലപ്പുറത്ത് വച്ചാണ് പിടിയിലായത്. പണം കൊണ്ടുവന്ന സ്കോഡാ റാപ്പിഡ് കാറും പൊലീസ് പിടിച്ചെടുത്തു.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലാകെ  പൊലീസ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്.

Top