എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസ്; രണ്ട് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ എന്‍ജിഒ യൂണിയന്റെ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് നടപടി ശക്തമാക്കി.

റിമാന്‍ഡ് ചെയ്ത രണ്ടു പ്രതികളെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റ് അശോകനെയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അറ്റന്‍ഡര്‍ ഹരിലാലിനെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം, കേസിലെ ഒന്‍പത് പ്രതികളെയും തിരിച്ചറിഞ്ഞു. കേസില്‍ ഒരു എന്‍ജിഒ യൂണിയന്‍ നേതാവിനെ കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. ജിഎസ്ടി വകുപ്പിലെ ജീവനക്കാരന്‍ സുരേഷിനെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

പണിമുടക്കിനിടെ എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിലാണ് ആക്രമണം നടത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ എന്‍ജിഒയുടെ പ്രധാന നേതാക്കളെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ലെന്ന തരത്തില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Top