കൊച്ചി: പള്‍സര്‍ സുനി രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതി വ്യാജമെന്ന് പൊലീസ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനു ശേഷം ജയിലില്‍ നിന്നും പള്‍സര്‍ സുനി ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ ഫോണ്‍ വിളിച്ചിരുന്നു. ആ സമയത്ത് ദിലീപ് ഒപ്പമുണ്ടായതായും അത്രയും ദിവസം സുനിയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു എന്നുമാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.
അതിനുശേഷം 20 ദിവസം കഴിഞ്ഞാണ് ദിലീപും നാദിര്‍ഷയും പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിരുന്നു.