സര്‍ക്കാരിന്റെ വാടക ഹെലികോപ്റ്റര്‍; വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് പൊലീസ്

തൃശൂര്‍: കേരള സര്‍ക്കാര്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി വാടകക്കെടുത്ത ഹെലികോപ്റ്റര്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് പൊലീസ്. കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സമര്‍പ്പിച്ച വിവരാവകാശത്തിനാണ് സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഡിവൈ.എസ്.പി എന്‍. രാജ്കുമാര്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്.

ഹെലി കോപ്റ്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് കോണ്‍ഫിഡന്‍ഷ്യല്‍ ബ്രാഞ്ചിന് കീഴിലാണ് ആ വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് മറുപടിയില്‍ പറയുന്നത്.

Top