രാജ് കുന്ദ്ര ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചത് 100 ലേറെ നീലചിത്രങ്ങളെന്ന് പൊലീസ്

മുംബൈ:  രാജ് കുന്ദ്ര ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചത് 100 ലേറെ നീലചിത്രങ്ങളെന്ന് പൊലീസ്. രാജ് കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഒഴിവാക്കാന്‍ 25 ലക്ഷം ക്രൈം ബ്രാഞ്ചിന് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം കുന്ദ്ര പൊലീസിനോട് നിഷേധിച്ചു.

അതേസമയം നീലച്ചിതനിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷം ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ ശില്‍പ്പ ഷെട്ടി പ്രതികരണവുമായെത്തി. ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ഭാഗ്യമായി കരുതുന്നു. മുന്‍കാലത്തെ വെല്ലുവിളികളെ നേരിട്ടത് പോലെ ഭാവിയിലെ വെല്ലുവിളികളെയും നേരിടും. ഇന്നത്തെ എന്റെ ജീവിതത്തെ മറ്റൊന്നിനും മാറ്റാന്‍ കഴിയുന്നില്ലെന്നും ശില്‍പഷെട്ടി കുറിച്ചു. ജൂലൈ 19നാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയും കൂട്ടാളികളും നീലച്ചിത്രനിര്‍മാണത്തില്‍നിന്ന് കോടികള്‍ സമ്പാദിച്ചുവെന്നാണ് പൊലീസ്പറയുന്നത്.

ഇതിനിടെ നീലചിത്ര നിര്‍മ്മാണ കേസില്‍ ഭാര്യയും നടിയുമായ ശില്‍പാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ശില്‍പ്പ ഷെട്ടിക്ക് പങ്കുള്ളത് സംബന്ധിച്ച് നിലവില്‍ തെളിവില്ലെന്നും അന്വേഷന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

 

Top