പൊലീസിൽ അഴിച്ചുപണി: ജെ.ജയനാഥിനെ ഉൾപ്പെടെ സ്ഥലംമാറ്റി

തിരുവനന്തപുരം: അടൂർ സബ്‌സിഡിയറി കന്റീനിലെ അഴിമതി ചൂണ്ടിക്കാട്ടി സർക്കാരിനു റിപ്പോർട്ട് നൽ‌കിയ ജെ.ജയനാഥ് ഐപിഎസ് ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റി പൊലീസിൽ അഴിച്ചുപണി. കെഎപി 3 ബറ്റാലിയൻ കമൻഡാന്റായ ജയനാഥിനെ കോസ്റ്റൽ പൊലീസ് എഐജിയായാണ് മാറ്റിയത്. റെയിൽവേ എസ്പി നിശാന്തിനി ഐപിഎസിനെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാക്കി.

പത്തനംതിട്ട എസ്പി പി.ബി.രാജീവ് ഐപിഎസിനെ കാസർകോഡ് പൊലീസ് മേധാവിയായി നിയമിച്ചു. ഹരിശങ്കർ ഐപിഎസിന്റെ സ്ഥാനത്താണ് നിയമനം. ക്രൈംബ്രാഞ്ച് ഐജി സ്പർജൻ കുമാർ ഐപിഎസിന് ഐജി സെക്യൂരിറ്റിയുടെ അധികച്ചുമതല നൽകി.

ടെലികമ്മ്യൂണിക്കേഷൻ എസ്പി ദിവ്യ വി.ഗോപിനാഥിന് വനിതാ ബറ്റാലിയൻ കമൻഡാൻറിന്റെ അധികച്ചുമതല നൽകി.

Top