ശബരിമലയില്‍ കണ്ടത് തന്റെ ജോലി മാത്രമാണ്; വിശദീകരണവുമായി യതീഷ് ചന്ദ്ര

തിരുവനന്തപുരം: തന്റെ ജോലി മാത്രമാണ് ശബരിമലയില്‍ കണ്ടതെന്ന് എസ്പി യതീഷ് ചന്ദ്ര. തനിക്ക് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ചുമതലയുണ്ടെന്നും അവിടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും പ്രസക്തിയില്ലെന്നും വിശ്വാസങ്ങളും നിലപാടുകളും മാറ്റിവെച്ചു കൊണ്ടാണ് സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ ഇറങ്ങുന്നതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

എപ്പോഴും 50 ശതമാനം ആളുകളെ മാത്രമായിരിക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംതൃപ്തരാക്കാന്‍ സാധിക്കുകയുള്ളൂ. ഇത് സേനയുടെ ഗതികേട് തന്നെയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ വേര്‍തിരിക്കുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നും. നൂറ് ദിവസം ആയിട്ടേയുള്ളു നമ്മള്‍ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും ആയിരുന്നില്ല, അദ്ദേഹം വ്യക്തമാക്കി.

Top